മയ്യിൽ:യുവധാര കടൂർ ആർട്സ് & സ്പോർട്സ് ക്ലബ് നേതൃത്വത്തിൽ ഫുട്ബോൾ ടൂർണമെന്റും ജേഴ്സി പ്രകാശനവും സംഘടിപ്പിച്ചു. സിപിഐഎം കണ്ണൂർ ജില്ല കമ്മിറ്റി അംഗം കെ സി ഹരികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മയ്യിൽ യങ്ങ് ചാലഞ്ചേസ് ക്ലബ് സെക്രട്ടറി എ കെ വിശ്വനാഥൻ ജേഴ്സി പ്രകാശനം ചെയ്തു. സി പി നാസർ അധ്യക്ഷനായി. വി സന്തോഷ്, പി രാജേഷ്, പി വിപിൻ എന്നിവർ സംസാരിച്ചു. എ പി സൈനുദ്ദീൻ സ്വാഗതവും സി പി മുഹമ്മദ് നന്ദിയും പറഞ്ഞു. മുണ്ടേരിമൊട്ട- ചെക്കിക്കുളം റൂട്ടിൽ സർവ്വീസ് നടത്തുന്ന ലക്സസ് ബസ്സാണ് ജേഴ്സി സ്പോൺസർ ചെയ്തത്. എ കെ എഫ് സി കടൂർ വിജയികളായി. എ ആർ സി ജൂനിയേഴ്സ് കടൂറാണ് റണ്ണറപ്പ്.
Yuvadhara Kadoor Football Tournament and Jersey Release Organized